വിൻടെക് തുടങ്ങിവെച്ച എല്ലാ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു എൻഞ്ചി നീയറിംഗ് സ്ഥാപനമായിട്ടാണ് വിൻടെക് അസ്സോസ്സിയേറ്റഡ് ആരം ഭിച്ചത്. തുടർന്ന് മറ്റു പല പ്രവർത്തനങ്ങളിലേക്ക് കൂടി വിൻടെക്കിന്റെ സേവനം വ്യാപിപ്പിച്ചു. സംരംഭങ്ങളും പുരോഗതിയോടെ മുന്നേറുന്നു. അടുക്കളയിലെ പുക യിൽ നിന്നും കരിയിൽ നിന്നും എങ്ങനെ മോചനം നേടാമെന്നും പുകയില്ലാത്ത ഒരു സംവിധാനം എ ന്താണെന്നും അധികമാർക്കും അറിയാതിരുന്ന കാലത്താണ് 1982ൽ അടുപ്പു നിർമ്മാണരംഗത്ത് വിൻടെക് സജീവമായത്. നൂതന സാങ്കേതിക മികവോടെ ആകാര ഭംഗിയോടെ അടുപ്പുകൾ രൂപകൽപ്പന ചെയ്ത് നിർമ്മാണം നടത്തിവന്ന വിൻടെക് എടമുട്ടം പാലപ്പെട്ടിയിൽ 1984ൽ വേരുറപ്പിച്ചു. വെവ്വേറെ പീസുകൾ യോജിപ്പിച്ചു വെച്ച് നിർമ്മാണം നടത്തുന്നതിനുപകരം സിങ്കിൾ മോൾഡ് അടുപ്പു കൾക്ക് വിൻടെക്കിലെ സാങ്കേതിക വിദഗ്ധർ രൂപം കൊടുത്തു. കുറ്റമറ്റ രീതിയിൽ വീടുകളിൽ ഉറപ്പിച്ചുകൊടുക്കുന്നതിനായി ടെക്നീഷ്യൻമാരെ പഠിപ്പിച്ച് പരിശീലനം കൊടുത്തു. വിവധതരം വീടുകളിൽ വ്യത്യസ്ത അളവുകളിലുള്ള സ്ലാബുകൾക്ക് അനിയോജ്യമായ രൂപത്തിൽ അളവിനനുസരിച്ച് ഡിസൈൻ ചെയ്ത് നിർമ്മിച്ചുകൊടുക്കുന്നു. നവീന പാചകരംഗത്ത് പുത്തൻ ആശയങ്ങളുടെ തീരാത്ത കലവറയുമായ വിൻടെക് ഇന്നും സജീവ മായി നിലകൊള്ളുന്നു. ഈടിലും ഉറപ്പിലും ഒന്നിനൊന്ന് മെച്ചപ്പെട്ട വിവിധതരം അടുപ്പുകൾ സാധാ രണ സ്ലാബുകളിൽ ഘടിപ്പിക്കാവുന്ന രൂപത്തിൽ വിൻടെക് ഡിസൈൻ ചെയ്ത് നിർമ്മിച്ചുകൊിരി ക്കുന്നു. കൂടാതെ നിർദ്ധിഷ്ട അളവില്ലാത്ത ചെറിയ സ്ലാബുകൾക്കായി അടുപ്പുകൾ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിച്ചുകൊടുക്കുന്നു. ഹോട്ടലുകൾ, ആയുർവേദ ഔഷധനിർമ്മാണം, ഫ്ളവർ മിൽ തുടങ്ങിയ ആവശ്യങ്ങൾക്കായി വലിയ അടുപ്പുകൾ വിവധ അളവുകളിൽ നിർമ്മിക്കുന്നു.